2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നാലു ദിവസത്തിനകം അനില്‍ അംബാനി 453 കോടി രൂപ അടയ്ക്കണം; അല്ലെങ്കില്‍ ജയിലിലേക്ക്

ന്യൂഡല്‍ഹി: നാലു ദിവസത്തിനകം 453 കോടി രൂപ നല്‍കിയില്ലെങ്കില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനിയ്ക്ക് ജയില്‍.

എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രിം കോടതിയും നേരത്തെ വിധിച്ചിരുന്നു.

മൂന്ന് മാസത്തെ ജയില്‍ ശിക്ഷയാണ് അനുഭവിക്കേണ്ടി വരിക.

എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 550 കോടി കുടിശിക നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി.

മൊത്തം നല്‍കാനുള്ള 571 കോടി രൂപയില്‍ 118 കോടി രൂപ ആര്‍കോം ഇതിനകം നല്‍കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.