2018 May 09 Wednesday

സ്വത്ത് തര്‍ക്കം: അങ്കമാലിയില്‍ സഹോദരനെയും കുടുംബത്തെയും അനുജന്‍ വെട്ടിക്കൊന്നു

അങ്കമാലി: മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് എരപ്പ് അറയ്ക്കലില്‍ ശിവന്‍ (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കൊലയ്ക്കുപിന്നിലെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ശിവന്റെ സഹോദരന്‍ ബാബുവാണ് കൃത്യം ചെയ്തതെന്നും പൊലിസ് അറിയിച്ചു. ഒളിവില്‍ പോയ ബാബുവിനെ പൊലിസ് പിടികൂടി. കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.