2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ടക്ടര്‍ക്ക് കൊവിഡ്: അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

കൊച്ചി: കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. അങ്കമാലി ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അങ്കമാലി-ആലുവ റൂട്ടിലെ ബസില്‍ ഡ്യൂട്ടി ചെയ്ത ശേഷം 26 ന് ഇദ്ദേഹം നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡിപ്പോ അടച്ചതോടെ അങ്കമാലി ബസ് സ്റ്റാന്റില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. ബസ് സ്റ്റാന്റും പരിസരവും അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഇനി ഡിപ്പോ തുറക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.