2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഉപഭോക്താക്കള്‍ക്ക് തലവേദനയായി ആന്‍ഡ്രോയിഡിന്റെ നിയന്ത്രണാധികാരം

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ക്യൂവില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനദാതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യക്തമായി പറഞ്ഞാല്‍, ഒരാളുടെ ഫോണിലെ സിംകാര്‍ഡ് സ്ലോട്ട് ഒരു നെറ്റ്‌വര്‍ക്കിന്റെ സേവനത്തിന് വേണ്ടി മാത്രമായി ലോക്ക് ചെയ്തുവെക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കള്‍ക്ക് സാധിക്കും.

പുതിയ വ്യവസ്ഥ വരുന്നതോടുകൂടി ആന്‍ഡ്രോയിഡ് ഉപഭോക്തക്കള്‍ കെണിയില്‍ അകപ്പെട്ട അവസ്ഥയായിരിക്കുമെന്ന് സാരം.

ആന്‍ഡ്രോയിഡിന്റെ പേജായ ഗെറിറ്റ് സോഴ്‌സ് മാനേജ്‌മെന്റില്‍ ഇതേകുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതായി 9to5google റിപ്പോര്‍ട്ട് ചെയ്തു.

ഫോണുകളില്‍ ഒരു തവണ സിംകാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്താല്‍ ആ സ്ലോട്ട് ലോക്ക് ചെയ്യപ്പെടും തുടര്‍ന്ന് ആ നെറ്റ് വര്‍ക്ക് മാത്രമായിരിയ്ക്കും നിങ്ങള്‍ക്ക് ഇന്‍സര്‍ട്ട് ചെയ്ത സ്ലോട്ടില്‍ നിന്നും ലഭിക്കുകയുള്ളൂ. ഫോണ്‍ ഫാക്ടറി റിസെറ്റ് ചെയ്താലും റീസ്റ്റാര്‍ട്ട് ചെയ്താലും ഈ സംവിധാനത്തില്‍ വ്യതിയാനം സംഭവിക്കില്ല.

ഇതല്ലെങ്കില്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സിംകാര്‍ഡുകള്‍ ഏതെല്ലാം നെറ്റ് വര്‍ക്കുകളുടേതാണെന്ന് നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടേക്കാം. ഇതനുസരിച്ച് നമ്മുടെ കൈവശമുള്ള സിംകാര്‍ഡുകള്‍ക്ക് അനുയോജ്യമായി വരുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ തെരഞ്ഞെടുത്ത് വാങ്ങേണ്ടുന്ന അവസ്ഥയുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.