2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍- 9.0 പൈ- അറിയേണ്ടതെല്ലാം

 

ആന്‍ഡ്രോയിഡ് 9 പൈ, സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോഡിയിന്റെ പുതിയ വേര്‍ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ട പരീക്ഷണത്തിനും ജോലികള്‍ക്കും ഒടുവിലാണ് 9 പൈ ഇറക്കിയിരിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഇതിനകം 9 പൈ ലഭ്യമായിക്കഴിഞ്ഞു. അപ്‌ഡേഷനുള്ള മറ്റു ഫോണുകളില്‍ വൈകാതെ ലഭ്യമാവും. എക്കാലത്തേയും മികച്ച വേര്‍ഷനാണ് ഗൂഗിള്‍ പുതിയ 9 പൈയിലൂടെ വാഗ്ദാനം ചെയ്യുന്നത്.

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി- എ.ഐ) സംവിധാനത്തിലാണ് 9 പൈ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവിന്റെ പണികള്‍ കുറച്ച് ആവശ്യമുള്ളിടത്ത് ആന്‍ഡ്രോയിഡ് തന്നെ ഇടപെട്ട് പ്രശ്‌നപരിഹാരം കാണുന്നതായിരിക്കും അനുഭവം.

ഉപയോക്താവിന്റെ ഉപയോഗത്തിനനുസരിച്ച് ബാറ്ററി സെറ്റ് ചെയ്യുന്ന അഡാപ്റ്റീവ് ബാറ്ററി, വ്യത്യസ്ത അവസരങ്ങളില്‍ ബ്രൈറ്റ്‌നെസ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യുന്ന അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ്സ് എന്നിങ്ങനെ പുതിയ ഫീച്ചറുകള്‍ ഒട്ടനവധിയാണ്.

നേവിഗേഷന്‍ സൗകര്യം മെച്ചപ്പെടുത്തിയെന്നതാണ് 9 പൈയുടെ മറ്റൊരു വലിയ പ്രത്യേകത. പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ത്രി- ബട്ടണ്‍ നേവിഗേഷന്‍ ബാറിനു പകരം, ഐ ഫോണ്‍ X ല്‍ ആപ്പിള്‍ ഉപയോഗിച്ച രീതിയിലാണ് അവലംബിച്ചിരിക്കുന്നത്.

 

ആപ്പുകളില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്ന് കാണിക്കുന്ന പുതിയ ഡാഷ്‌ബോര്‍ഡും 9 പൈയില്‍ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു ആപ്പ് എത്ര സമയം ഉപയോഗിക്കാമെന്ന കാര്യത്തില്‍ ടൈമര്‍ സെറ്റ് ചെയ്യാനും ഒപ്ഷനുണ്ട്. ഉദാഹരണത്തിന്, മുഴുവന്‍ സമയവും വാട്‌സ്ആപ്പില്‍ ചെലവഴിച്ചുപോകുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന് പരിധിവച്ച് സമയം നിര്‍ണയിക്കാന്‍ സെറ്റിങ്‌സില്‍ സാധിക്കും.

അഡ്ജസ്റ്റ് ലെസ്സ്, ടാപ് ലെസ്സ്, സ്‌ക്രോള്‍ ലെസ്സ്, ചാര്‍ജ്ജ് ലെസ്സ് എന്നീ ടാഗ് ലൈനോടെയാണ് പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബേക്കിങ് ഫുഡ് ഇനമായ പൈ ആണ് പുതിയ വേര്‍ഷനുവേണ്ടി ആന്‍ഡ്രോയിഡ് തെരഞ്ഞെടുത്തത്. വിവിധ മധുരക്കൂട്ടുകള്‍ ചേര്‍ന്നുള്ളതാണ് പൈ.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.