2019 November 11 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

74ാം വയസില്‍ ഇരട്ടകള്‍ക്ക് ജന്‍മം നല്‍കി മംഗയമ്മ; ഇത് അപൂര്‍വങ്ങളില്‍ പൂര്‍വം

അമരാവതി: പ്രസവത്തിന് പ്രായമില്ലെന്ന മൊഴി ശരിവച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ മംഗയമ്മ. 74ാം വയസില്‍ ഇരട്ടകളെ പ്രസവിച്ചാണ് ഈസ്റ്റ് ഗോദാവരിയിലെ എര്‍റമാട്ടി മംഗയമ്മഇ ൗ മൊഴി ശരിവച്ചത്. കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് മംഗയമ്മ വാര്‍ധക്യകാലത്ത് അമ്മയായിരിക്കുന്നത്. ഗുണ്ടൂരിലെ കൊത്തപേട്ട് അഹല്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 10.30ഓടെ ശസ്ത്രക്രിയ മുഖേനയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രണ്ടുകുഞ്ഞുങ്ങള്‍ക്കും 1.8 കിലോഗ്രാം തൂക്കം വരും.
78 കാരനായ കര്‍ഷകന്‍ രാജറാവുവാണ് ഈ പായത്തില്‍ ഇരട്ടകളുടെ അച്ഛനെന്ന ചരിത്രം രചിച്ചത്.

17ാം വയസിലായിരുന്നു മംഗയമ്മയുടെ വിവാഹം. ദമ്പതികള്‍ക്ക് ഇതുവരെ കുഞ്ഞുങ്ങളൊന്നുമില്ലായിരുന്നു. പല ചികില്‍സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ജീവിത സായാഹ്നത്തില്‍ ഇരുവരും ഐ.വി.എഫ് (കൃത്രിമ ബീജസങ്കലനം) മാര്‍ഗം ഉപയോഗിച്ചത്. കുഞ്ഞുങ്ങളില്ലാതെ മരിക്കേണ്ടിവരുമോയെന്ന് ഞങ്ങള്‍ ഭയപ്പെട്ടുവെന്നും ഇതോടെ ഐ.വി.എഫ് മാര്‍ഗം സ്വീകരിക്കാനുള്ള താല്‍പ്പര്യം ഭര്‍ത്താവും അംഗീകരിക്കുകയായിരുന്നുവെന്നും മംഗയമ്മ പറഞ്ഞു. ഇവരുടെ കുടുംബത്തിലെ 55 കാരിയായ സ്ത്രീയും ഇതുപോലെ ഐ.വി.എഫ് മുഖേന കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഇതോടെയാണ് ഈ മാര്‍ഗം സ്വീകരിക്കാന്‍ ദമ്പതികള്‍ക്ക് പ്രേരണയായത്.

കഴിഞ്ഞവര്‍ഷമാണ് ഇവര്‍ ഐ.വി.എഫ് കേന്ദ്രത്തില്‍ ചികില്‍സയ്ക്കായി എത്തിയത്. 74ാം വയസില്‍ ഗര്‍ഭിണിയാവാനുള്ള ഇവരുടെ ആഗ്രഹം കേട്ട് ഡോക്ടര്‍ ആദ്യം അമ്പരന്നെങ്കിലും ഇരുവരും ഉറച്ചുനിന്നതോടെ ഡോക്ടറും സമ്മതിച്ചു. വിജയിക്കുകയാണെങ്കില്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഡോ. ഉമാശങ്കര്‍ അറിയിച്ചു. നവംബര്‍- ഡിസംബര്‍ മാസത്തിലാണ് മറ്റൊരു സ്ത്രീയുടെയും പുരുഷന്റെയും ബീജലങ്കലനത്തിലൂടെ ഐ.വി.എഫ് ചികില്‍സ തുടങ്ങിയത്. ഗര്‍ഭസമയത്ത് മംഗയമ്മ പൂര്‍ണമായും ഡോക്ടറുടെ പരിചരണത്തിലായിരുന്നു. മംഗയമ്മയ്ക്ക് തന്റെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ കഴിയില്ലെന്ന ആശങ്ക മാത്രമേ ഉപ്പോഴുള്ളൂവെന്ന് ഡോ. ഉമാശങ്കര്‍ പറഞ്ഞു.

 

Andhra woman, 74, gives birth to twins; may be oldest ever first-time mom


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.