2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരായ പൊലിസ് ക്രൂരത: യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് അലിഗഢ് വിദ്യാര്‍ഥികള്‍

 

അലിഗഢ്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍. സി.എ.എ (പൗരത്വ നിയമ ഭേദഗതി) വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ പൊലിസ് ക്രൂരതയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദ്യാര്‍ഥികള്‍ നിവേദനം അയച്ചു.

‘സി.എ.എയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനു പകരം, ഭരണകൂടം ഭീഷണിപ്പെടുത്തുകയും ലാത്തി പ്രയോഗിക്കുകയുമാണ് ചെയ്തത്. സാഹചര്യത്തെ അദ്ദേഹം ഗൗരവമായി കാണുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം രാജിവയ്ക്കണം’- നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

കാണ്‍പൂരില്‍ ജയിലില്‍ കിടക്കുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധിക്കുകയെന്നത് മൗലികാവകാശമാണെന്നും സര്‍ക്കാരിന് അതില്‍ ഇടപെടാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.