2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമിതാഭ് ബച്ചന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. മകനും നടനുമായ അഭിഷേക് ബച്ചനാണ്് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

23 ദിവസത്തിനു ശേഷമാണ് ബച്ചന്‍ ആശുപത്രി വിട്ടത്.

‘എന്റെ പിതാവിന്, പുതിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.

ജൂലൈ 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. കൊവിഡ് സ്ഥിരീകരിച്ച ഐശ്വര്യാ റായ്ക്കും മകള്‍ ആരാധ്യയും നേരത്തെ രോഗമുക്തി നേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.