2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഹൈദരാബാദ് തീവ്രവാദികളുടെ സ്വര്‍ഗമെന്ന പരാമര്‍ശം; സഹമന്ത്രിയെ താക്കീത് ചെയ്ത് അമിത്ഷാ

 

ന്യൂഡല്‍ഹി: ഹൈദരാബാദ് തീവ്രവാദികളുടെ സ്വര്‍ഗമെന്ന വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ താക്കീത് ചെയ്ത് ആഭ്യന്തര മന്ത്രി അമിത്ഷാ. എന്നാല്‍ എന്താണ് അദ്ദേഹത്തോട് അമിത്ഷാ പറഞ്ഞതെന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഹൈദരാബാദില്‍ നിന്ന് ഓരോ രണ്ട്- മൂന്ന് മാസം കൂടുമ്പോഴും എന്‍.ഐ.എയും പൊലിസും തീവ്രവാദികളെ പിടികൂടുന്നുണ്ടെന്നും ബംഗളൂരുവിലും ഭോപ്പാലിലും ഒരു പ്രശ്‌നമുണ്ടായാല്‍ അതിന്റെ വേര് ചെന്നെത്തുക ഹൈദരാബാദിലാണെന്നുമായിരുന്നു കിഷന്‍ റെഡ്ഡിയുടെ വിവാദ പരാമര്‍ശം.


മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല, ഭരണഘടനയുള്ള കാലത്തോളം ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കാനാവില്ല; ഉവൈസി


ഇതിനെതിരെ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി ശക്തമായി രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, തീവ്രവാദികള്‍ക്ക് ഹൈദരാബാദ് സുരക്ഷിത താവളമെന്ന് എന്‍.ഐ.എയും ഐ.ബിയും റോയും എത്ര പ്രാവശ്യം എഴുതിയിട്ടുണ്ടെന്ന് ഉവൈസി ചോദിച്ചു. കിഷന്‍ റെഡ്ഡി ഇത്തരം പരാമര്‍ശം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും ഉവൈസി പറഞ്ഞു.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News