2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

വന്‍തുക വായ്പ നേടാനായി മകന്റെ കമ്പനി ലാഭം കൂട്ടിക്കാണിച്ചു; അമിത് ഷാ വെട്ടില്‍

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും മകനുമെതിരെ പുതിയ ആപോപണം. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വന്‍തുക വായ്പ ലഭിക്കാനായി വരുമാനം കൂട്ടി കാണിച്ചതായി കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ജയ് ഷായുടെ കുസും എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ആരോപണം. ജയ്ഷായുടെ മറ്റൊരു കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസും ലാഭം കൂട്ടിക്കാണിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

2016 ല്‍ ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപുര്‍ കൊമേഴ്‌സ്യല്‍ കോപ്പറേറ്റീവ് ബാങ്കില്‍ അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങള്‍ പണയം വെച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 3,839 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലവും 459 സ്‌ക്വര്‍ മീറ്റര്‍ സ്ഥലവും ഇത്തരത്തില്‍ ബാങ്കില്‍ പണയമായി നല്‍കിയിട്ടുണ്ട്. ഇതില്‍ കുസും ഫിന്‍സെര്‍വ് കമ്പനിക്ക് വേണ്ടി 25 കോടി വായ്പയെടുത്തിരുന്നു. ഇതേ വര്‍ഷം അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പ എടുത്തത്.

പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്. ഇത്ര ചെറിയ ആസ്ഥിയുള്ള കമ്പനിക്ക് എങ്ങനെ ഇത്രവലിയ വായ്പ ലഭിച്ചു എന്നാണ് കാരവാന്‍ ഉന്നയിക്കുന്ന ചോദ്യം.

രണ്ട് വര്‍ഷമായി ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വായ്പ 300 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ജയ്ഷായുടെ കമ്പനിയില്‍ അമിത്ഷായ്ക്ക് ഓഹരി ഉണ്ടെന്നും ഇക്കാര്യം സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലെന്നും കാരവന്‍ ആരോപിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.