2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു, ഗാന്ധിമാര്‍ ഇന്നത് ചെയ്യുന്നുവെന്ന് അമിത്ഷാ

രോഹ്തഗ്: ഗാന്ധിജി ആഗ്രഹിച്ച പ്രകാരം നേതാക്കള്‍ കോണ്‍ഗ്രസിനെ പിരിച്ചുവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന പരിഹാസവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. രോഹ്തഗില്‍ നടന്ന ബി.ജെ.പി റാലിക്കിടെ സംസാരിക്കുകയായിരുന്നു അമിത്ഷാ. ”സ്വാതന്ത്ര്യം കിട്ടിയ ഉടനെ കോണ്‍ഗ്രസിനെ പിരിച്ചുവിടാന്‍ മഹാത്മഹാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഗാന്ധിമാര്‍ ഇന്നത് ചെയ്തുകൊണ്ടിരിക്കുന്നു”- അമിത്ഷാ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിന്റെ വികസനവും പുരോഗതിയും താഴോട്ടായിരുന്നു. ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ വികസന നിരക്ക് കൂടിയെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവസ്ഥയിലുള്ള രാഷ്ട്രീയ രഹിത ഇന്ത്യയെ ഉണ്ടാക്കാന്‍ ബി.ജെ.പി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.