2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പങ്കെടുക്കാന്‍ ആളില്ല: മഹാരാഷ്ട്രയിലെ അമിത്ഷായുടെ റാലി റദ്ദാക്കി

 

മുംബൈ: പങ്കെടുക്കാന്‍ ആളില്ലാത്തതിനാല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ റാലി റദ്ദാക്കിയതായി എന്‍.സി.പി. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെയും ചന്ദ്രാപുര്‍ ജില്ലയിലെയും പരിപാടികളാണ് ബി.ജെ.പി റദ്ദാക്കിയത്.

എന്നാല്‍, എന്‍.സി.പിയുടെ വാദം തെറ്റാണെന്നും സാങ്കേതിക കാരണങ്ങള്‍കൊണ്ടാണ് റാലി റദ്ദാക്കിയതെന്നും ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു. ബി.ജെ.പിയുടെ റാലിയില്‍ വന്‍ ജനപങ്കളിത്തമാണെന്നും എന്‍.സി.പിയുടേത് പോലെ ആളില്ലാകസേരകളല്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രാപുറില്‍നിന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് അഹിറും ഗഡ്ചിറോളിയില്‍നിന്ന് നിലവിലെ എം.പി അശോക് നേടെയുമാണ് ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ഏപ്രില്‍ 11നാണ് മഹാരാഷ്ട്രയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News