2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

പ്രതിഷേധ ഫലം: ഫാത്തിമയുടെ ആത്മഹത്യാ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറി

 

ചെന്നൈ: ഐ.ഐ.ടി മദ്രാസ് വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ചെന്നൈ പൊലിസ് കമ്മിഷണര്‍ എ.കെ വിശ്വനാഥന്‍ പറഞ്ഞു.

അഡീഷണല്‍ കമ്മിഷണര്‍ മെഗലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ‘വൈകാതെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കു’മെന്ന് അദ്ദേഹം എ.കെ വിശ്വനാഥന്‍ പറഞ്ഞു.

നവംബര്‍ 9നാണ് ഐ.ഐ.ടി മദ്രാസില്‍ ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വകുപ്പിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ കൊല്ലം സ്വദേശി ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് മൂന്നുദിവസത്തിനു ശേഷം ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം രംഗത്തെത്തി.

ഫാത്തിമ മതാധിക്ഷേപം നേരിട്ടുവെന്നും ആത്മഹത്യയിലേക്ക് നയിച്ചത് അതാണെന്നും പിതാവ് ലത്തീഫ് ആരോപിച്ചിരുന്നു. ഫാത്തിമ തന്റെ ഫോണില്‍ കുറിച്ചുവച്ച ആത്മഹത്യാ കുറിപ്പുകളും കുടുംബം പുറത്തുവിട്ടിരുന്നു. ഐ.ഐ.ടിയിലെ അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, മിലിന്ദ് ബ്രാഹ്മെ, ഹേമചന്ദ്രന്‍ കാര എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.

ഇത് പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണുണ്ടായത്. ഇതേത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഇടപെടുകയും അന്വേഷണ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News