2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

കത്രീനാ ദുരന്തകാലത്ത് അമേരിക്ക വിദേശ ധനസഹായം സ്വീകരിച്ചിരുന്നു

ന്യൂഡല്‍ഹി: കത്രീന ചുഴലിക്കാറ്റുമൂലം അമേരിക്ക കുഴച്ചുമറിക്കപ്പെട്ട 2005 ല്‍ ആ രാജ്യത്തേയ്ക്ക് വന്‍തോതില്‍ ധനസഹായ പ്രവാഹം ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. അക്കാലത്ത് ദരിദ്രരാജ്യങ്ങളുടെ സഹായം പോലും അമേരിക്ക സ്വീകരിച്ചിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്രീന ചുഴലിക്കാറ്റു ദുരന്തം നേരിട്ട അമേരിക്കയെ സഹായിക്കാനെത്തിയ രണ്ടു രാജ്യങ്ങളുടെ ധനസഹായം മാത്രമാണ് ആ രാജ്യം നിരസിച്ചത്. അവ ദീര്‍ഘകാലമായി അമേരിക്കയുടെ ശത്രുരാജ്യങ്ങളായ ക്യൂബ, വെനസ്വേല എന്നിവയായിരുന്നു.
ദരിദ്രരാജ്യങ്ങളുടെ പോലും സാമ്പത്തിക സഹായം സ്വീകരിച്ചതിനു കാരണമായി അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് പറഞ്ഞത് ആപല്‍ഘട്ടങ്ങളില്‍ അന്യോനം സഹായിക്കുകയെന്നതു മാനുഷിക നന്മയെ വെളിപ്പെടുത്തുന്നതാണെന്നും അങ്ങനെ സഹായം സ്വീകരിക്കുമ്പോള്‍ പരസ്പരം ആദരിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു.
തങ്ങളെ സഹായിച്ച രാജ്യങ്ങളില്‍ ശ്രീലങ്കയെ കോണ്ടലീസ റൈസ് പ്രത്യേകം അഭിനന്ദിച്ചിരുന്നു. സുനാമി മൂലം ആകെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍പ്പോലും അന്യരാജ്യത്തെ സഹായിക്കാന്‍ സന്മനസ്സു കാണിച്ചതിന്റെ പേരിലായിരുന്നു അത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.