2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുംബൈയില്‍ അംബേദ്കറുടെ വീടിനു നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

മുംബൈ: ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറുടെ മുംബൈയിലെ വീടിനു നേരെ ആക്രമണം. മുംബൈ രാജഗ്രഹയിലെ സ്മാരക വീടിനു നേരെയാണ് ആക്രമണം. അക്രമികള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ചൊവ്വാഴ്ച വൈകീട്ടാണ് വീടിനു നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകളും മുറ്റത്തെ ചെടിച്ചട്ടികളും തകര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരാണ് ഇക്കാര്യം പൊലിസിനെ അറിയിച്ചത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ മ്യൂസിയത്തിലേക്ക് ഇപ്പോള്‍ ആരെയും പ്രവേശിപ്പിക്കുന്നില്ല.

സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഉചിതമായ ശിക്ഷ വാങ്ങിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നില കെട്ടിടമാണ് അംബേദ്കറുടെ സ്മാരക മന്ദിരവും മ്യൂസിയവുമായി പ്രവര്‍ത്തിക്കുന്നത്.

ജനങ്ങളോട് സംയമനം പാലിക്കണമെന്ന് അംബേദ്കറുടെ ചെറുമകനും വഞ്ചിദ് ബഹുജന്‍ അഗാഡി നേതാവുമായ പ്രകാശ് അംബേദ്കര്‍ നിര്‍ദേശിച്ചു. പുറത്ത് കൂട്ടം കൂടുകയോ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ നടത്തുകയോ അരുതെന്നും അദ്ദേഹം പറഞ്ഞു.

1930 ല്‍ അംബേദ്കര്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയ സമയത്താണ് ഈ മൂന്നുനില കെട്ടിടം പണികഴിപ്പിച്ചത്. ഇപ്പോള്‍ താഴെ സ്മാരക മന്ദിരമായും മ്യൂസിയമായും പ്രവര്‍ത്തിക്കുന്നു. മുകളിലത്തെ നിലയില്‍ അംബേദ്കറുടെ കുടുംബം താമസിക്കുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.