2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

‘ഇന്ത്യക്കാരന്‍ എന്ന നിലക്ക് ഞാന്‍ അഭിമാനിക്കുന്നില്ല’; കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞതിനെതിരെ അമര്‍ത്യാ സെന്‍

കൊല്‍ക്കത്ത: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്‍. ഒരു ഇന്ത്യക്കാരന്‍ എന്ന നിലക്ക് എനിക്ക് ഇപ്പോള്‍ അഭിമാനം തോനുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായല്ലാതെ കശ്മീരില്‍ ഒരു പരിഹാരത്തിനും സാധ്യതയില്ല. ലോകത്ത് ജനാധിപത്യപരമായ മാനദണ്ഡം കൈവരിക്കന്‍ ഒരുപാട് പരിശ്രമിച്ച ഒരു രാജ്യം, ജനാധിപത്യം നടപ്പാക്കിയ ആദ്യ പശ്ചാത്യേതര രാജ്യം തുടങ്ങിയ മേന്മകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നില്ല- അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കശ്മീരി നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ നിങ്ങള്‍ക്ക് നീതി നടപ്പാക്കാനാകില്ല. ഈ രാജ്യത്തെ നയിച്ചവരും ഭരണചക്രം തിരിച്ചവരുമായ നേതാക്കളെ ജയിലിലാക്കിയും വീട്ടുതടങ്കലിലാക്കിയും നീതി നടപ്പാക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ജനാധിപത്യത്തിന്റെ മാര്‍ഗം നിങ്ങള്‍ ഞെരുക്കുകയാണ്. കശ്മീരി നേതാക്കളെ തടവലിലാക്കിയ നടപടി അംഗീകരിക്കാനാവില്ല. കൊളോണിയലിസത്തിന്റെ ഏറ്റവും വിശിഷ്ടമായ ഒഴിവുകഴിവാണ് അത്. 200 വര്‍ഷം ബ്രിട്ടിഷുകാര്‍ ഈ രീതിയിലാണ് രാജ്യം ഭരിച്ചത്. ആളുകളെ തടവിലാക്കുന്ന അവരുടെ കൊളോണിയല്‍ പാരമ്പര്യത്തിലേക്ക് നമ്മള്‍ തിരിച്ചുപോകുമെന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഒരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല- അദ്ദേഹം വ്യക്തമാക്കി.

Amartya Sen slams Modi govt over abrogation of Article 370, says I am not proud as an Indian #370


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News