2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ഖശോകി വധം: സഊദി കിരീടാവകാശിക്ക് പങ്കില്ലെന്ന് വ്യക്തമായതായി അമേരിക്ക

 

 

#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: തുര്‍ക്കിയിലെ ഇസ്താംബൂളിലെ സഊദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ട സഊദി മാധ്യമ പ്രവവര്‍ത്തകനും സഊദി പൗരനുമായ ജമാല്‍ ഖശോകികൊലപാതകത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് പങ്കില്ലെന്ന് അമേരിക്ക. കിരീടാവകാശിയുടെ പേരുകള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ന്യായീകരിച്ച് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ റോബര്‍ട്ട് ബോള്‍ട്ടന്‍ രംഗത്തെത്തിയത്. കൊലപാതക വിഷയത്തില്‍ കിരീടാവകാശിക്ക് ബന്ധമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അത്തരത്തിലൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കി അമേരിക്കക്ക് കൈമാറിയെന്ന് പറയുന്ന ടേപ്പിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഖശോകി വധത്തില്‍ കിരീടാവകാശിക്ക് ബന്ധമുണ്ട് എന്ന നിലക്ക് പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. ഖശോഗി വധത്തില്‍ കിരീടാവകാശിക്കുള്ള ബന്ധം വ്യക്തമാക്കുന്നതായി വാദിക്കുന്ന ഓഡിയോ റെക്കോര്‍ഡിംഗ് താന്‍ നേരിട്ട് കേട്ടിട്ടില്ല. സംഭവത്തില്‍ കിരീടാവകാശിക്ക് ഒരു പങ്കുമില്ലെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. കേസ് നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ സഊദി ഭരണാധികാരികള്‍ക്ക് പങ്കുണ്ടെന്ന വാദവും ശരിയല്ല. ഖശോഗി വധക്കേസുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെ പക്കലുള്ള റെക്കോര്‍ഡിംഗുകള്‍ ശ്രവിച്ചവര്‍ കിരീടാവകാശിക്ക് സംഭവത്തില്‍ പങ്കുള്ളതിന് സൂചനകളൊന്നും റെക്കോര്‍ഡിംഗുകളിലില്ല എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. സഊദി കിരീടാവകാശിക്ക് ഖശോഗി സംഭവത്തില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ചില സംഘടനകളും രാജ്യങ്ങളും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുകയാനിന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരീടാവകാശിക്ക് സംഭവത്തില്‍ ബന്ധമുള്ളത് തെളിയിക്കുന്ന സൂചനകളൊന്നും റെക്കോര്‍ഡിംഗുകളിലില്ല എന്ന കാര്യം അമേരിക്കന്‍ അന്വേഷണോദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.