2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

‘സ്വാഭാവിക നീതി നിഷേധിച്ചു’; അലോക് വര്‍മ രാജിവച്ചു

  • നീക്കം പുറത്താക്കലിന് പിന്നാലെ

ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ രാജിവച്ചു. ഡയറക്ടര്‍ സ്ഥാനത്തുനിന്നും നിരീക്ഷകസമിതി മാറ്റിയതിന് പിന്നാലെയാണ് രാജി. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോംഗാര്‍ഡ് ഡയറക്ടര്‍ ജനറലായാണ് അലോക് വര്‍മയെ മാറ്റി നിയമിച്ചിരുന്നത്. എന്നാല്‍ പുതിയ പദവി ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്ന് അലോക് വര്‍മ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചു.

‘സി ബി ഐ ഡയറക്ടര്‍ പദവിയില്‍ രണ്ട് വര്‍ഷത്തെ നിശ്ചിത സേവന കാലാവധി ഉണ്ട്. എന്നാല്‍ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് നീക്കത്തിയതോടെ ആ നിശ്ചിത സേവന കാലാവധി തനിക്ക് നഷ്ടപെട്ടു. അതിനാല്‍ ഇന്ന് മുതല്‍ വിരമിക്കാന്‍ അനുവദിക്കണം’
സി ബി ഐ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് നീക്കപെട്ട അലോക് വര്‍മ്മ കേന്ദ്ര പേര്‍സണല്‍ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറഞ്ഞു.

തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചിരിക്കയാണ്. എല്ലാ നടപടിക്രമങ്ങളും അട്ടിമറിച്ചിരിക്കുകയാണെന്നും വർമ രാജിയ്ക്കു മുന്‍പെ പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പാതിരാ നാടകത്തിന് തിരശ്ശീല വീഴ്ത്തി കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിലൂടെ അലോക് വര്‍മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരികെയെത്തിയത്. സി.ബി.ഐ ഡയറക്ടറെ നിയമിക്കേണ്ടതും നീക്കേണ്ടതും ഉന്നതാധികാര സമിതിയാണെന്നു ചൂണ്ടിക്കാട്ടിയാണ് പാതിരാത്രി പടിയിറക്കിയ കേന്ദ്ര ഉത്തരവ് സുപ്രിംകോടതി അസാധുവാക്കിയിരുന്നത്. എന്നാല്‍, ഉന്നതാധികാര സമിതിക്ക് ഡയറക്ടറെ മാറ്റാമെന്ന കോടതിവിധിയുടെ മറപിടിച്ച് അടിയന്തരമായി കേന്ദ്രം നടപടിയെടുക്കുകയായിരുന്നു.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി കേന്ദ്രം സി.ബി.ഐക്കുമേല്‍ തങ്ങളുടെ സ്വാധീനം ഒന്നുകൂടി ശക്തമാക്കിയത്. റാഫേല്‍ യുദ്ധവിമാന കരാര്‍ അടക്കം നിര്‍ണായകമായ അന്വേഷണങ്ങള്‍ നടത്താനുള്ള നീക്കമാണ് അലോക്‌വര്‍മയെ തെറിപ്പിച്ചത്. പല ക്രമക്കേടും മോദി ഭരണത്തിലുണ്ടെന്ന് കണ്ടെത്തി അന്വേഷണം ശക്തമാക്കാനുള്ള നീക്കത്തിനിടയിലാണ് വിശ്വസ്തനായ രാകേഷ് അസ്താനയെ മോദി സി.ബി.ഐ തലപ്പത്ത് രണ്ടാമനാക്കിയത്. എന്നാല്‍, അലോക് വര്‍മയുടെ നീക്കം ശക്തമാണെന്നറിഞ്ഞതും അസ്താനക്കെതിരേ അന്വേഷണം തുടങ്ങിയതും മോദിയെ സമ്മര്‍ദത്തിലാക്കി. തുടര്‍ന്നാണ് സി.ബി.ഐ തലപ്പത്ത് തര്‍ക്കം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരേയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്നാണ് സി.ബി.ഐ തലപ്പത്ത് തര്‍ക്കം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരേയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. അലോക്‌വര്‍മ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തെ വീണ്ടും ഡയറക്ടറാക്കി ഉത്തരവിട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.