2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

അലഹബാദ് യൂണിവേഴ്‌സിറ്റിയുടെ പേര് പ്രയാഗ്‌രാജ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി യോഗി സര്‍ക്കാര്‍

ലക്‌നൗ: അലഹബാദിനു പിന്നാലെ അലഹബാദ് യൂണിവേഴ്‌സിറ്റിക്കും പേരുമാറ്റണമെന്ന ആവശ്യവുമായി യു.പി സര്‍ക്കാര്‍. അലഹബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാംനായികിന്റെ സമ്മതത്തിനായി അയച്ചിരിക്കുകയാണ് സര്‍ക്കാര്‍. നേരത്തെ അഹലഹബാദിനും ഫൈസാബാദിനും പ്രയാഗ്‌രാജ് എന്നും അയോധ്യ എന്നും പുനര്‍നാമകരണം ചെയ്തിരുന്നു. ഇതിന് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പിന്നാലെയാണ് അലഹബാദ് യൂണിവേഴ്‌സിറ്റിക്ക് പ്രയാഗ്‌രാജ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം വന്നിരിക്കുന്നത്. 

അലഹബാദിന്റെയും ഫൈസാബാദിന്റെയും പേരുമാറ്റത്തിനെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പേരുമാറ്റം ഇതില്‍ നിര്‍ത്തരുതെന്നും തുടരണമെന്ന പരിഹാസവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.