2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉന്നാവോ: കസ്റ്റഡിയിലെടുത്താല്‍ പോര, ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്

അലഹബാദ്: ഉന്നാവോ പീഡനക്കേസ് പ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറസ്റ്റ് ചെയ്യണെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. കസ്റ്റഡിയില്‍ എടുത്താല്‍ പോര, അറസ്റ്റ് തന്നെ ചെയ്യണെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐയോടാണ് ഉത്തരവിട്ടത്.

ചീഫ് ജസ്റ്റിസ് ദിലീപ് ബാബാസാഹെബ് ഭോസാലെ, ജസ്റ്റിസ് സുനീത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഉത്തരവ്. തുടര്‍ന്നുള്ള അന്വേഷണം കൃത്യവും നിയമാനുസൃതവും ആയിരിക്കണമെന്നും സി.ബി.ഐയോട് കോടതി ഉത്തരവിട്ടു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.