2019 October 20 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വാരണാസിയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ്: അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രിക്ക് നോട്ടിസ് അയച്ചു

  • മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹരജിയിലാണ് നോട്ടിസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ തന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയത് ചോദ്യം ചെയ്ത് മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹരജിയില്‍ അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി മോദിക്ക് നോട്ടിസ് അയച്ചു. ജസ്റ്റിസ് എം.കെ ഗുപ്തയാണ് ഹരജി പരിഗണിച്ചത്. നരേന്ദ്രമോദിയുടെ വാരണാസിയില്‍നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും യാദവ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഓഗസ്റ്റ് 21ന് കോടതി വീണ്ടും വാദം കേള്‍ക്കും.

മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ മോദിക്കെതിരേ മത്സരിക്കാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ യാദവ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയായിരുന്നു. പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ തേജ് ബഹാദൂര്‍ പിന്നീട് എസ്പി-ബി.എസ്.പിആര്‍.എല്‍.ഡി സഖ്യ സ്ഥാനാര്‍ഥിയായി പുതിയ പത്രിക നല്‍കുകയായിരുന്നു.

സൈന്യത്തിലെ അഴിമതിക്കഥകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിച്ചതിന് 2017ലാണ് യാദവ് ബി.എസ്.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇതിന്റെ പ്രതിഷേധ സൂചകമായിട്ടായിരുന്നു വാരണാസിയില്‍ പ്രധാനമന്ത്രിക്കെതിരേ രംഗത്തെത്തിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.