2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കര്‍ണാടക: ആര്‍ക്ക് ചെയ്താലും വീഴുന്നത് താമരയ്ക്ക്, വോട്ടര്‍മാര്‍ വോട്ടുചെയ്യാതെ മടങ്ങുന്നു- പരാതിയുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. ആര്‍ക്ക് വോട്ടു ചെയ്താലും വീഴുന്നത് താമരയ്ക്കാണെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ ട്വീറ്റ് ചെയ്തു.

ട്വീറ്റ് പരമ്പരയിലൂടെയാണ് വോട്ടിങ് മെഷീനെപ്പറ്റിയുടെ പരാതി ബ്രിജേഷ് കലപ്പ പങ്കുവച്ചത്. ബംഗളൂരുവിലെ ആര്‍.എം.വി സെക്കന്റ് സ്റ്റേജിലുള്ള രണ്ടാം ബൂത്തിലാണ് ക്രമക്കേടെന്ന് ബ്രിജേഷ് പറഞ്ഞു. ആളുകള്‍ ദേഷ്യപ്പെട്ട് വോട്ടുചെയ്യാതെ മടങ്ങുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


Read More… കര്‍ണാടക തെരഞ്ഞെടുപ്പ്: 11 മണിവരെ 24 ശതമാനം പോളിങ് I Live


സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളില്‍ നിന്ന് ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ ക്രമക്കേട് കണ്ടെത്തിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹെബ്ബല്‍, രാമനഗര, ചാമരാജ്‌പേട്ട് എന്നിവിടങ്ങളിലാണ് ഇത്. പരാതി തെരഞ്ഞെടുപ്പ് കമ്മിഷനെ ബോധിപ്പിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.