2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

‘ജുമുഅ നിസ്‌കാരം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടില്ല, പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം’; സുപ്രിംകോടതിയില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്‌കാരം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും അക്കാര്യം തെരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. പൂനെ സ്വദേശികളുടെ ഹരജിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.

മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂനെ സ്വദേശികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് ഇസ്‌ലാം മതത്തില്‍ വിലക്കില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തിനിയമ ബോര്‍ഡ് പറയുന്നത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം. മുസ്‌ലിം സ്ത്രീ പള്ളിപ്രവേശം അടക്കമുള്ള കാര്യങ്ങള്‍ വിശാലബെഞ്ച് പരിശോധിക്കണമെന്നായിരുന്നു ശബരിമല വിധി പുന:പരിശോധനാ ഹരജി പരിഗണിക്കവേ സുപ്രിംകോടതി ഉത്തരവിട്ടത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.