2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

മലപ്പുറം അലീഗഢ് കാംപസിനോട് കേന്ദ്ര സര്‍ക്കാറിന് വിവേചനമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മലപ്പുറം അലീഗഢ് ഓഫ് കാംപസിനോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയുടെ ശൂന്യവേളയില്‍ പറഞ്ഞു. പദ്ധതി റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് നല്‍കിയിട്ടും നാലഞ്ച് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ യാതൊരു ഫണ്ടും അനുവദിച്ചിട്ടില്ല.
ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ലഭ്യമാണ്. മതിയായ ഫണ്ട് ലഭിക്കാത്ത കാരണം മലപ്പുറം ഓഫ് ക്യാംപസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സബ്ക്കാ സാത്് സബ്ക്കാ വികാസ്, ബേട്ടി പഠാവോ ബേട്ടി ബച്ചാവോ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുമ്പോഴും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അലീഗര്‍ ഓഫ് ക്യാംപസെന്ന വിദ്യാഭ്യാസ സ്ഥാപനത്തിനായി ചില്ലിക്കാശ് നീക്കി വെക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.