2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അവധിയെടുത്ത് ആലപ്പുഴ നഗരസഭാ സെക്രട്ടറി

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ വിവാദമാകുന്നതിനിടെ അവധിയെടുത്ത് ആലപ്പുഴ നഗരസഭാ സെക്രട്ടറി. അവധിയെടുക്കുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു സെക്രട്ടറി ജഹാംഗീര്‍ അപേക്ഷ നല്‍കി. രണ്ടു വര്‍ഷത്തേക്ക് ഉപരിപഠനത്തിനു പോകുന്നതായി കാണിച്ചാണ് അവധിയെടുക്കുന്നത്.

തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച ആരോപിച്ച് കൗണ്‍സില്‍ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.
ലേക് പാലസിലെ അനധികൃത നിര്‍മാണങ്ങളുടെ പിഴത്തുകയില്‍ ഇളവനുവദിച്ച സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News