2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ജീവനക്കാരനെ ഇറക്കിവിട്ട സംഭവം പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഡ്യൂട്ടിയിലെത്തിയ ജീവനക്കാരനെ ഇറക്കിവിട്ടതില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ ചില അപാകതകളുണ്ടെന്ന് നേരത്തെ
തന്നെ യൂണിയനുകള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇതുസംബന്ധിച്ച് പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു.

ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ജനുവരി 21 മുതല്‍ നടപ്പിലാക്കി തുടങ്ങിയതായി ശശീന്ദ്രന്‍ വ്യക്തമാക്കി.

പൊതുമേഖല സ്ഥാപനങ്ങളില്‍ എം.ഡിമാരെ മാറ്റി നിര്‍ത്തുന്നത് ലാഭനഷ്ടത്തിെന്റ അടിസ്ഥാനത്തിലല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം ഡിപ്പോയില്‍ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ യൂണിയന്‍ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി രംഗത്തെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.