2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

കുറഞ്ഞ വിലയില്‍ പ്രതിദിനം 2ജിബി/ 3ജിബി ഡാറ്റയുമായി എയര്‍ടെല്‍

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ 346 രൂപയുടേയും 549 രൂപയുടെയും പ്ലാന്‍ വര്‍ധിപ്പിച്ചു. ഇത് രണ്ടാം തവണയാണ് 349 രൂപയുടെ പ്ലാന്‍ ഓഫര്‍ എയര്‍ടെല്‍ വര്‍ധിപ്പിക്കുന്നത്.

പുതുതായി പുറത്തിറക്കിയ താരിഫിനൊപ്പം എയര്‍ടെല്‍ 500 എം.ബി ഡാറ്റ ദിനംപ്രതി അധികം നല്‍കും. അതായത് പുതിയ പ്ലാന്‍ പ്രകാരം 349 രൂപയുടെ പ്ലാനിനൊപ്പം ദിവസേന രണ്ട് ജി.ബി ഡാറ്റാ വീതം 28 ദിവസത്തേക്കും 549 രൂപയുടെ പ്ലാനിനൊപ്പം ദിവസേന മൂന്ന് ജി.ബി ഡാറ്റ വീതം 28 ദിവസത്തേക്കുമാണ് ലഭിക്കുക.

തുടക്കത്തില്‍ 349 രൂപയുടെ പ്ലാനിന് ദിവസേന ഒരു ജി.ബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്. പിന്നീട് അത് 1.5 ജി.ബി ഡാറ്റയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ അത് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്.

549 രൂപയുടെ ഓഫറില്‍ നേരത്തെ പ്രതിദിനം 2.5 ഡാറ്റയാണ് നല്‍കിയിരുന്നത്. രണ്ട് ഓഫറുകള്‍ക്കൊപ്പവും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭിക്കും.

എയര്‍ടെല്ലിന്റെ പ്ലാന്‍ വര്‍ധന റിലയന്‍സ് ജിയോയ്ക്ക് കനത്ത വെല്ലുവിളിയാണ്. ജിയോയുമായുള്ള താരിഫ് യുദ്ധം വിടാന്‍ എയര്‍ടെല്‍ ഇപ്പോഴൊന്നും തയ്യാറില്ലെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്.

വോഡാഫോണും ഐഡിയയും അവരുടെ ഡാറ്റ പ്ലാനുകള്‍ പരിഷ്‌കരിക്കുന്നുണ്ടെങ്കിലും ജിയോയോയും എയര്‍ടെല്ലുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.