2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

12 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഓഫറുമായി എയര്‍ടെല്‍

airtel-624x351

 

രാജ്യത്തെ വലിയ മൊബൈല്‍ സേവനദാതാക്കളിലൊന്നായ എയര്‍ടെല്‍ പുതിയ ഓഫറുമായി രംഗത്ത്. റിലയന്‍സ് ജിയോയുടെ വെല്ലുവിളിയെ നേരിടാനൊരുങ്ങിയാണ് പുതിയ ഓഫറിന്റെ പ്രഖ്യാപനം. ത്രി ജിയില്‍ നിന്ന് 4 ജിയിലേക്കു മാറുന്ന എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍.

12 മാസത്തേക്ക് 9000 രൂപയുടെ ഡാറ്റ സൗജന്യമായി നല്‍കുന്നതാണ് ഓഫര്‍. ജിയോ നല്‍കുമ്പോലെ സൗജന്യം വെറുതെ നല്‍കില്ല. ജനുവരി നാലു മുതല്‍ ഫെബ്രുവരി 28 വരെ ഈ ഓഫര്‍ ചെയ്യാം.

345 രൂപയുടെ ഓഫര്‍ ചെയ്യുന്നതിനൊപ്പമാണ് ഓരോ മാസവും 3 ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കുക. നിലവില്‍ ഈ റീച്ചാര്‍ജ്ജില്‍ ലഭിക്കുന്ന 1 ജി.ബി ഡാറ്റ, രാജ്യത്തെ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ എസ്.ടി.ഡി, ലോക്കല്‍ കോളുകള്‍ക്കും പുറമേയാണ് 3 ജി.ബിയും ലഭിക്കുക.

ആദ്യത്തെ 3 ജി.ബി ഡാറ്റ മൈ എയര്‍ടെല്‍ ആപ്പ് വഴിയാണ് ലഭിക്കുക. പിന്നീടുള്ള ഓരോ റീച്ചാര്‍ജ്ജിലും അപ്പപ്പോള്‍ ലഭിക്കും. 28 ദിവസമായിരിക്കും പാക്കിന്റെ കാലാവധി. ഇങ്ങനെ ഓരോ മാസവും റീച്ചാര്‍ജ്ജ് ചെയ്ത് ഡിസംബര്‍ 31 നുള്ളില്‍ പരമാവധി 13 റീച്ചാര്‍ജ്ജ് വരെ ചെയ്യാം.