2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

എയര്‍ ഏഷ്യ സര്‍വീസ് വിപുലീകരിച്ചു; കൊല്‍ക്കത്തയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍

മുംബൈ: എയര്‍ ഏഷ്യ തങ്ങളുടെ ഇന്ത്യന്‍ സര്‍വീസുകള്‍ വിപുലീകരിച്ചു. ഇതിനായി പുതിയ 18 എയര്‍ബസ് A-320 വിമാനങ്ങളാണ് എയര്‍ ഏഷ്യ നിരത്തിലിറക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ബഗ്‌ദോഗ്രയില്‍ നിന്നുമാണ് പുതിയ റൂട്ടുകള്‍ ആരംഭിക്കുക.

ആഭ്യന്തര സര്‍വീസുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഈ പുതിയ നയം. ഈ പുതിയ വിമാനങ്ങളുടെയെല്ലാം ബെയ്‌സ് സ്‌റ്റേഷന്‍ കൊല്‍ക്കത്തയായിരിക്കും. ടാറ്റ സണ്‍സ്-എയര്‍ ഏഷ്യയുടെ ആഭ്യന്തര സര്‍വീസിന്റെ മൂന്നാമത്തെ ബെയ്‌സ് സ്‌റ്റേഷനാണിത്. ബംഗളൂരുവും ന്യൂഡല്‍ഹിയുമാണ് ആദ്യ രണ്ടു ബെയ്‌സ് സ്‌റ്റേഷനുകള്‍. രാജ്യത്തെ വടുക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള സര്‍വീസുകളാണ് കൊല്‍ക്കത്തയില്‍ നിന്നും നിയന്ത്രിക്കുക.

സര്‍വീസ് വിപുലീകരിച്ചതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നിന്നും വിശാഖപട്ടണം, ഇംഫാല്‍, ഗുവാഹത്തി, പുനെ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ബഗ്‌ദോഗ്രയില്‍ നിന്നുള്ള സര്‍വീസുകള്‍ എപ്രകാരമായിരിക്കുമെന്ന് മെയ് 11ന് പ്രഖ്യാപിക്കുമെന്ന് എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.