2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

എയര്‍ ഇന്ത്യയില്‍ സൂപ്പര്‍ സെയില്‍; ആഭ്യന്തര ടിക്കറ്റുകള്‍ 1,499 മുതല്‍

ചെറിയ നിരക്കില്‍ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് എയര്‍ ഇന്ത്യയുടെ സൂപ്പര്‍ സെയില്‍. എല്ലാ നികുതികളും ഉള്‍പ്പെടെ 1,499 രൂപ മുതല്‍ നിശ്ചിത കാലയളവില്‍ ആഭ്യന്തര ടിക്കറ്റുകള്‍ ലഭ്യമാവും.

ജൂലൈ മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രയ്ക്കായി ഇന്നു മുതല്‍ മെയ് 25 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

മറ്റുള്ള സീസണുകളെ അപേക്ഷിച്ച് ജൂലൈ- സെപ്തംബര്‍, ജനുവരി- മാര്‍ച്ച് മാസങ്ങളില്‍ വിമാനങ്ങളില്‍ തിരക്ക് കുറവാണ്. ഇതു പരിഹരിക്കാനാണ് എയര്‍ ഇന്ത്യ സൂപ്പര്‍ സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.