2018 June 30 Saturday
മനുഷ്യരെ വിധിക്കാന്‍ നിന്നാല്‍ നിങ്ങള്‍ക്കവരെ സ്‌നേഹിക്കാന്‍ സമയം കിട്ടില്ല
മദര്‍ തെരേസ

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വൈകിയത് 16 മണിക്കൂര്‍

കോഴിക്കോട്: സാങ്കേതിക തകരാര്‍ മൂലം കോഴിക്കോട്-ഷാര്‍ജ വിമാനം 16 മണിക്കൂര്‍ വൈകി. വെള്ളിയാഴ്ച രാത്രി 9.30 നാണ് കോഴിക്കോടുനിന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചവരെയും വിമാനം പുറപ്പെട്ടിട്ടില്ല.

അതേസമയം ഡല്‍ഹിയില്‍ നിന്നു ടോക്കിയോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എട്ടുമണിക്കൂറിലധികം വൈകി.
എ1 306 വിമാനമാണ് വൈകിയത്. വെളളിയാഴ്ച രാത്രി 9.15 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പകരം വിമാനം പുറപ്പെട്ടത് ഇന്നു രാവിലെ അഞ്ചിനായിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.