2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

സഖ്യസേന വ്യോമാക്രമണത്തില്‍ ഹൂതി കമാന്‍ഡറടക്കം 16 വിമതര്‍ കൊല്ലപ്പെട്ടു

റിയാദ്: യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ വിമത വിഭാഗമായ ഹൂതി വിഭാഗം മുതിര്‍ന്ന കമാന്‍ഡറടക്കം പതിനാറു വിമത സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഹൂതി സൈനിക വിഭാഗം കമാന്‍ഡര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്‍ മാലിക് ആത്തിഫ് ആണ് കൊല്ലപ്പെട്ടത്.

നഗരത്തിലെ നേവല്‍ കോളേജില്‍ നിലയുറപ്പിച്ച സൈനിക സഖ്യത്തിന് നേരെയാണ് സഖ്യസേന അപ്പാഷേ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മറ്റൊരു കമാന്‍ഡറും പതിനാറു ഹൂതി സൈനികരും കൊല്ലപ്പെട്ടു. ഹുദൈദ തുറമുഖ നഗരത്തിനു സമീപമുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ വ്യോമാക്രമണമാണ് സഖ്യസേന നടത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.