2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

എയര്‍ ഏഷ്യ വാര്‍ഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കുകള്‍ 899 രൂപ മുതല്‍

കൊച്ചി: എയര്‍ഏഷ്യ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നിരവധി ഓഫറുകളും സര്‍പ്രൈസുകളും അവതരിപ്പിച്ചു. പത്ത് തദ്ദേശീയ വിമാനത്താവളങ്ങളിലേക്കും 24 അന്താരാഷ്ട്ര രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കും വെറും 899 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകളാണ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നത്. എയര്‍ഏഷ്യ, എയര്‍ഏഷ്യ എക്‌സ് ഗ്രൂപ്പുകളുടെ സര്‍വിസിലാണിത്. 2016 ജൂണ്‍ 13 മുതല്‍ 19വരെയുള്ള കാലയളവില്‍ 2017 ജനുവരി നാല് മുതല്‍ 21 ഓഗസ്റ്റ് വരെയുള്ള യാത്രകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എയര്‍ഏഷ്യ.കോം, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലായിരിക്കണം ബുക്കിങ്.

എയര്‍ഏഷ്യയുടെ കൊച്ചിയിലേക്കുള്ള യാത്ര, വിശാഖപട്ടണം, പൂനെ, ജയ്പുര്‍, ഗുവഹത്തി, ബംഗളൂരുവില്‍ നിന്നോ ന്യൂ ഡല്‍ഹിയില്‍ നിന്നോ ഗോവ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് വണ്‍വേ യാത്രയ്ക്ക് വെറും 899 രൂപ മുതല്‍ ബുക്കിങ് നടത്താവുന്നത്. പുതുതായി സര്‍വിസ് ആരംഭിച്ച ഷാന്റോ, ഓക്‌ലന്റ്, മൗറീഷ്യസ്, ടെഹ്‌റാന്‍ എന്നീവിടങ്ങളിലേക്കുള്ള യാത്രകള്‍ എയര്‍ഏഷ്യ ഗ്രൂപ്പ് എയര്‍ലൈനുകളായ എയര്‍ഏഷ്യ ബെര്‍ഹാദ്(ഫ്‌ളൈറ്റ് കോഡ് എകെ), തായ് എയര്‍ഏഷ്യ(ഫ്‌ളൈറ്റ് കോഡ് എഫ്ഡി) എയര്‍ഏഷ്യ എക്‌സ്(ഫ്‌ളൈറ്റ് കോഡ് ഡി7) എന്നിവയിലൂടെയാണെങ്കില്‍ വണ്‍വേ ടിക്കറ്റ് നിരക്കുകള്‍ വെറും 3399 രൂപ മുതല്‍ ആസ്വദിക്കാം. എയര്‍ഏഷ്യ എക്‌സ് ഉപയോഗിക്കുന്ന അതിഥികള്‍ക്ക് ഡെല്‍ഹി-ക്വലാംലംപൂര്‍ വണ്‍വേ ടിക്കറ്റ് 4990 രൂപ മുതല്‍ ആസ്വദിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.