
കാസര്‍കോട് ജില്ലക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് എയിംസിന് വേണ്ടി കാത്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ എറെയുള്ള ജില്ലയാണ് കാസര്‍കോട്. ഒരു മെഡിക്കല്‍ കോളജ് ആശുപത്രി പോലും ഈ ജില്ലയിലില്ല. ആരോഗ്യ മേഖലയില്‍ പിന്നാക്കം നില്ക്കുന്ന ഈ ജില്ലയ്ക്ക് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിച്ചുതരും എന്ന പ്രതീക്ഷയാണ് ഇവിടുത്തുകാര്‍ക്കുള്ളത്.
കേന്ദ്രം ഇനിയും എയിംസ് കേരളത്തിന് അനുവദിക്കുകയാണെങ്കില്‍ അത് കാസര്‍കോട് തന്നെ വേണം.