2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

കര്‍ണാടക രാഷ്ട്രീയക്കലഹം: നാളെ പ്രതിഷേധിക്കാന്‍ എ.ഐ.സി.സിയുടെ ആഹ്വാനം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി പ്രതിഷേധിക്കണമെന്നാണ് എ.ഐ.സി.സിയുടെ നിര്‍ദേശം. കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലാത്ത ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചതിനെതിരായാണ് പ്രതിഷേധം നടത്തുന്നത്.

സ്ഥാനത്തിനു ചേരുന്നതല്ല ഗവര്‍ണറുടെ നടപടിയെന്നും ഭരണഘടനാ വിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും പ്രതിഷേധക്കുറിപ്പില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.