2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

അമിത്ഷായുടെ മഹാറാലി ഇന്ന്; കൊല്‍ക്കത്ത നഗരം നിറയെ ‘ഗോ ബാക്ക്’ പോസ്റ്ററുകള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്തയിലെ മഹാ റാലി ഇന്ന്. റാലിക്കു മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്.

അതേസമയം, കൊല്‍ക്കത്തയിലെത്തുന്ന അമിത് ഷായെ വരവേല്‍ക്കുക ഗോബാക്ക് പോസ്റ്റര്‍. റാലിയ്‌ക്കെത്തുന്ന അമിത്ഷാ തിരികെപോകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് കൊല്‍ക്കത്ത നഗരത്തില്‍ നിറയെ. ‘ആന്റി ബംഗാള്‍ ബി.ജെ.പി ഗോ ബാക്ക്’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

നേരത്തെ അമിത് ഷായുടെ റാലിയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ അനുമതി നല്‍കിയില്ലെങ്കിലും താന്‍ കൊല്‍ക്കത്തയിലെത്തി റാലി നടത്തുമെന്നും തന്നെ അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്‌തോളൂ എന്നും അമിത് ഷാ അറിയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.