2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: എസ്.പി ത്യാഗിയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ആരോപണവിധേയനായ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെ കോടതി നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ത്യാഗി ഉള്‍പ്പെടെ മൂന്ന് പേരെയാണ് പട്യാല ഹൈക്കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്. ഡിസംബര്‍ 14ന് ഇവരെ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

വിവാദ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ത്യാഗിയെയടക്കമുള്ളവരെ ഇന്നലെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി, ഇവരുടെ അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. എന്നാല്‍, ഈ കോഴ ഇടപാടിനു പിന്നില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഓഫിസാണെന്ന് ത്യാഗി കോടതിയില്‍ ആരോപിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ സൈനിക മേധാവി കോഴക്കേസില്‍ പിടിയിലാവുന്നത്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റവെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 വി.വി.ഐ.പി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ത്യാഗിയും മറ്റും ഇടനിലക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയെന്ന കാര്യം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി മുമ്പാകെ ഇടനിലക്കാര്‍ വെളിപ്പെടുത്തിയതോടെയാണ് വലിയ അഴിമതിക്കഥ പുറത്ത് വന്നത്. 3546 കോടി രൂപയുടെ കരാറിലാണ് അഴിമതി നടന്നിട്ടുള്ളത്. നാലു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News