2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കാര്‍ഷിക വായ്പകളുടെ മൊറോട്ടോറിയം: ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് രാഹുലിന്റെ കത്ത്

 

 

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയദുരന്തമുണ്ടായ സാഹചര്യം കണക്കിലെടുത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം തിയതി നിലവിലുള്ള ഡിസംബര്‍ 31 ല്‍ നിന്ന് നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി മൊറട്ടോറിയം തിയതി ഡിസംബര്‍ 31 ന് ശേഷം നീട്ടി നല്‍കാന്‍ തയാറായിട്ടില്ലെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷം മുന്‍പ് നൂറ്റാണ്ടിന്റെ പ്രളയമാണ് കേരളം നേരിട്ടത്. വന്‍തോതില്‍ കൃഷിനാശമുണ്ടാകുകയും ചെയ്തു. പിന്നാലെയുണ്ടായ പ്രളയം കര്‍ഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാനാകാത്ത സാഹചര്യം കര്‍ഷകരെ ആത്മഹത്യയിലെത്തിക്കുന്നുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.