2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; ബിഹാറില്‍ മൂന്ന്‌പേരെ അടിച്ചുകൊന്നു

പാട്‌ന: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബിഹാറിലെ സരണ്‍ ജില്ലയിലാണ് പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മന്ന് പേരെ അടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെ് ബനിയാപൂര്‍ ഗ്രാമത്തിലെ നാട്ടുകാര്‍ പിക്കപ്പ് വാനില്‍ പശുവുമായി വരികയായിരുന്ന നാല് പേരെ അക്രമിക്കുകയായിരുന്നു.

പശുവിനെ മോഷ്ടിക്കാനാണ് വന്നതെന്നാരോപിച്ചായിരുന്നു ആക്രമണം. ഒരാള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. അടുത്ത ഗ്രാമത്തിലുള്ള ഇവര്‍ ഒരു പിക്കപ്പ് ലോറിയില്‍ വന്നുവെന്നും അതില്‍ ഒരു പശുവുണ്ടായിരുന്നുവെന്നും തങ്ങളുടെ നാട്ടില്‍ നിന്നും പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തവരുടെ ആരോപണം. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പേരില്‍ ഇതുവരെ ഒരു കേസും ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.

അതേസമയം പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ കൊല്ലപ്പെട്ടവരുടെ പേരില്‍ പ്രദേശത്തുകാര്‍ കേസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രദേശത്തെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു മാസം മുന്‍പ് ത്രിപുരയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ആളുകള്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.