2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ബീഫ് ഫെസ്റ്റിവലിലേക്ക് ഫേസ്ബുക്കിലൂടെ ആളുകളെ ക്ഷണിച്ചു; തമിഴ്‌നാട്ടില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഫേസ്ബൂക്കിലൂടെ ബീഫ്‌ഫെസ്റ്റിവലിലേക്ക് ആളുകളെ ക്ഷണിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കുമ്പകോണത്ത് ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് ബീഫ് ഫെസ്റ്റിവലിലേക്ക് ഏവരെയും ക്ഷണിച്ച എസ്. എഴിലന്‍(33) ആണ് അറസ്റ്റിലായത്.

തമിഴ്‌നാട് കുടിയരശി കക്ഷി സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ് ഇയാള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് നാഗപട്ടണത്ത് ബീഫ് സൂപ്പ് കഴിച്ചതു സംബന്ധിച്ചും അതിന്റെ രുചിയെപ്പറ്റിയും പോസ്റ്റ് ചെയ്ത യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ബീഫിന്റെ പേരില്‍ വീണ്ടും അറസ്റ്റ് നടന്നിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തു, സമാധാനം ഇല്ലാതാക്കുന്ന തരത്തില്‍ പ്രകോപനം സൃഷ്ടിക്കുക, സമുദായ സ്പര്‍ധക്ക് കാരണമാകുന്ന പ്രവൃത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി ഐ.പി.സി 298, 504, 505(2) വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ 13നാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഏഴിലന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.