2017 June 22 Thursday
ആദര്‍ശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കുമ്പോള്‍ മാത്രമാണ് പരാജയം ഉണ്ടാകുന്നത്
ജവഹര്‍ലാല്‍ നെഹ്‌റു

സ്റ്റാറ്റിസ്റ്റിക്‌സ് പഠിക്കാം

ഗണിതശാസ്ത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന സ്റ്റാറ്റിസ്റ്റിക് കോഴ്‌സ് സ്ഥിതി വിവരണശേഖരണത്തില്‍ അത്യാന്താപേക്ഷിതമാണ്. പല സര്‍വകലാശാലകളിലും പഠന വിഷയമായിട്ടുള്ള സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെട്ട് യു.പി.എസ്.സി വര്‍ഷം തോറും ഇന്ത്യന്‍  സ്റ്റാറ്റിസ്റ്റിക് എക്‌സാം നടത്തുന്നുണ്ട്.

ഡല്‍ഹി, കല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാംപസുകളുള്ള 1931 ല്‍ സ്ഥാപിതമായ ഇന്ത്യന്‍  സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  പ്രസ്തുത വിഷയത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമാണ്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കോഴ്‌സിനു പഠിക്കാന്‍ അവസരം ലഭിക്കുക.

ഐ.എസ്.ഐ.യിലുള്ള കോഴ്‌സുകള്‍

ബി.സാറ്റ്,ബി.മാത്ത്,എം.സാറ്റ്,എം.മാത്ത്,എം.എസ്(ക്യു.ഇ,എല്‍.ഐ.എസ്,ക്യു.എം.എസ്),എം.ടെക്(സി.എസ്,ക്യു.ആര്‍.ഒ.പി).

ബി.സാറ്റ്, ബി.മാത്ത്

യോഗ്യത

മാത്തമാറ്റിക്‌സും ഇംഗ്ലീഷും ഒരു വിഷയമായുള്ള പ്ലസ്ടുവോ തതുല്യമോ.

എം.സാറ്റ്,എം.മാത്ത്.

സ്റ്റാറ്റിറ്റിക്‌സോട് കൂടിയ ബി.ഇ,ബി.ടെക് ഡിഗ്രി അല്ലെങ്കില്‍ ഐ.എസ്.ഐയില്‍ നിന്നുള്ള ബി.മാത്ത് അല്ലെങ്കില്‍  ഐ.എസ്.ഐയില്‍ നിന്നും സ്റ്റാറ്റിസ്റ്റിക്കല്‍ മെഥേഡ് വിത്ത് അപ്ലിക്കേഷനിലോ സ്റ്റാറ്റിസ്റ്റിക്കല്‍ മെഥേഡ് അനലൈറ്റിക്‌സിലോ ഉള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എം.മാത്ത് കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്തമാറ്റിക്‌സിലുള്ള ഡിഗ്രി യോഗ്യതയായി പരിഗണിക്കുന്നുണ്ട്.

എം.എസ്(ക്യു.ഇ,എല്‍.ഐ.എസ്,ക്യു.എം.എസ്)

എക്കണോമിക്‌സ്,മാത്തമാറ്റിക്‌സ്,സ്റ്റാറ്റിക്‌സ്,ഫിസിക്‌സ് എന്നിവയില്‍  ഏതെങ്കിലും വിഷയത്തിലുള്ള  മൂന്ന് വര്‍ഷ ബിരുദം, അല്ലെങ്കില്‍ ബി.സ്റ്റാറ്റില്‍ ഐ.എസ്.ഐയില്‍ നിന്നുള്ള ബിരുദം. ബി.ഇ,ബി.ടെക് ഡിഗ്രിയും എകണോമിക്‌സ്,മാത്തമാറ്റിക്‌സ് വിഷയങ്ങളിലുള്ള അറിവും.എം.എസ് എല്‍.ഐ.എസ് കോഴ്‌സിന് ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം മതിയാകും

എം.ടെക്(സി.എസ്,ക്യു.ആര്‍.ഒ.പി).

മാത്തമാറ്റിക്‌സ്,സ്റ്റാറ്റിറ്റിക്‌സ്,ഫിസിക്‌സ്,ഇലക്ട്രോണിക്‌സ് സയന്‍സ്,കംപ്യൂട്ടര്‍ സയന്‍സ്,കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയിലുള്ള മാസ്റ്റര്‍ ഡിഗ്രി അല്ലെങ്കില്‍ ബി.ഇ,ബി.ടെക് ഡിഗ്രി.

എം.ടെക് (ക്യു.ആര്‍.ഒ.പി)

ബിരുദതലത്തില്‍ മാത്തമാറ്റിക്‌സ് പഠിക്കുകയും പ്ലസ്ടു ലെവലില്‍ ഫിസിക്‌സ്,കെമിസ്ട്രി വിഷയത്തിലുള്ള ഉയര്‍ന്ന മാര്‍ക്കിനോടൊപ്പം സ്റ്റാറ്റിറ്റിക്‌സിലുള്ള മാസ്റ്റര്‍ ഡിഗ്രി അല്ലെങ്കില്‍ സ്റ്റാറ്റിറ്റിക്‌സ് മേജര്‍ സബ്ജക്റ്റായുള്ള  മാത്തമാറ്റിക്‌സിലുള്ള മാസ്റ്റര്‍ ഡിഗ്രി അല്ലെങ്കില്‍ ബി.ഇ,ബി.ടെക് ഡിഗ്രി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

http://www.isical.ac.in


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.