2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

മാപ്പു ചോദിക്കേണ്ട ആവശ്യമില്ല: ഗോഡ്‌സേ സ്‌നേഹം വെളിപ്പെടുത്തി കേന്ദ്ര മന്ത്രിയും എം.പിയും

 

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സേയെ പരസ്യമായി പിന്തുണച്ച് ബി.ജെ.പി നേതാക്കളായ കേന്ദ്ര മന്ത്രിയും എം.പിയും രംഗത്ത്. ഗോഡ്‌സേ ദേശസ്‌നേഹിയായിരുന്നുവെന്ന ബി.ജെ.പി ഭോപ്പാല്‍ മണ്ഡലം സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ഗോഡ്‌സേയെ പിന്തുണച്ച് രംഗത്തെത്തിയത്.

ഏഴു പതിറ്റാണ്ടിനു ശേഷം ഗോഡ്‌സേയെ ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിനും സന്തോഷം തോന്നുന്നുണ്ടാവുമെന്നുമാണ് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ട്വീറ്റ് ചെയ്തത്.

പ്രഗ്യാ സിങിന്റെ പരാമര്‍ശം വിവാദമായതോടെ, മാപ്പു പറഞ്ഞുവെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി പിന്നാലെ പ്രഗ്യാ സിങ് രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര മന്ത്രി തന്നെ ഗോഡ്‌സേ അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയത്.

രാജീവ് ഗാന്ധിയെ കൂടി വലിച്ചിട്ടാണ് ബി.ജെ.പി എം.പി നളിന്‍ കുമാര്‍ കാട്ടീലിന്റെ വിവാദ പരാമര്‍ശം. ‘ഗോഡ്‌സേ ഒരാളെ കൊന്നു, കസബ് 72 പേരെയും, രാജീവ് ഗാന്ധി 17,000 പേരെ. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക’- എന്നാണ് നളീന്‍ കുമാര്‍ കാട്ടീലിന്റെ പരാമര്‍ശം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.