2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

സച്ചിനു ശേഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി കോഹ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. ഏകദിനത്തിലും കോഹ്‌ലി തന്നെയാണ് ഒന്നാമത്. ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ അവിസ്മരണീയ പ്രകടനമാണ് കോഹ്‌ലിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.

ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും തന്റെ കരിയറിലെ മികച്ച ഇന്നിങ്‌സാണ് കളിച്ചതെന്ന് കോഹ്‌ലി മത്സരശേഷം പറഞ്ഞു. 934 പോയിന്റാണ് കോഹ്‌ലിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിനാവട്ടെ 929 പോയിന്റാണുള്ളത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ് സ്റ്റീവ് സ്മിത്ത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.