2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

സ്വന്തം സംസ്ഥാനത്ത് ദുരന്തം പെയ്യുമ്പോള്‍ യോഗി കര്‍ണാടകയില്‍: സിദ്ധരാമയ്യയുടെ വിമര്‍ശനത്തിനു പിന്നാലെ സ്ഥലംവിട്ടു

ബംഗളൂരു: പേമാരിയും പൊടിക്കാറ്റും കൊണ്ട് ഉത്തര്‍പ്രദേശ് ദുരിതത്തിലായപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് വിവാദമായി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമര്‍ശനം കൂടിയായപ്പോള്‍ പരിപാടികളെല്ലാം റദ്ദ് ചെയ്ത് യോഗി യു.പിയിലേക്കു മടങ്ങി.

73 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ആഗ്രയിലാണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായത്. യോഗി ഇന്നു തന്നെ ആഗ്രയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നാളെ രാവിലെ മറ്റു പ്രദേശങ്ങളും സന്ദര്‍ശിക്കും. ശനിയാഴ്ച വൈകിട്ട് കാണ്‍പൂരിലേക്കും പോവും.

ഇന്നു രാവിലെ കര്‍ണാടകയിലെത്തിയ യോഗി, ശനിയാഴ്ച വൈകിട്ടു വരെ പ്രചാരണത്തില്‍ തുടരാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും വലിയ വിവാദമുണ്ടാക്കി.

മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടി രംഗത്തെത്തിയോടെ പരിപാടികളെല്ലാം റദ്ദാക്കി നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദുരന്തത്തില്‍ ദു:ഖം അറിയിച്ച സിദ്ധരാമയ്യ, ”ക്ഷമിക്കണം, നിങ്ങളുടെ മുഖ്യമന്ത്രിക്ക് ഇവിടെ കര്‍ണാടകയില്‍ നില്‍ക്കണം. അദ്ദേഹം വൈകാതെ മടങ്ങുമെന്നും അവിടെ അദ്ദേഹത്തിന്റെ ജോലി ചെയ്യുമെന്നും എനിക്കുറപ്പുണ്ട്” എന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടരുന്നത് ദോഷം ചെയ്യുമെന്നു കണ്ട യോഗി പെട്ടെന്നു തന്നെ സ്ഥലംവിടുകയായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News