2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ബ്ലൂവെയിലിനു ശേഷം കൗമാരക്കാരെ ആത്മഹത്യ ചെയ്യിക്കാന്‍ വാട്‌സ്ആപ്പില്‍ മൊമോ ചാലഞ്ച്

നിഗൂഢമായി ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തിയ ബ്ലൂവെയില്‍ ചാലഞ്ചിനെ ഓര്‍ക്കുന്നില്ലേ? കളിപ്പിച്ച് കളിപ്പിച്ച് ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന ചാലഞ്ച്. അതുപോലൊന്ന് ഇതാ വീണ്ടും ഇന്റര്‍നെറ്റ് ലോകത്ത് വെല്ലുവിളിയായി എത്തിയിരിക്കുന്നു. മൊമോ ചാലഞ്ച്!

വാട്‌സ്ആപ്പിലൂടെയാണ് മൊമോയുടെ വരവ്. ബ്ലൂവെയിലിനു സമാനമായ ചില ചാലഞ്ചുകള്‍ തന്നെയാണ് മൊമോയുടെയും ഘട്ടങ്ങള്‍. പ്രത്യേക സ്വഭാവങ്ങളോടെ പെരുമാറുന്ന കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ചാലഞ്ചില്‍ ഇതേ രീതിയിലുള്ള നിരവധി നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങും. ജപ്പാനീസ് കലാകാരന്‍ മിദോരി ഹയാഷിയുടെ വികൃതരൂപത്തിലുള്ള കാര്‍ട്ടൂണ്‍രൂപത്തോടൊപ്പമാണ് നിര്‍ദേശങ്ങള്‍ അയക്കുന്നത്.

മൊമോ ചാലഞ്ചിലൂടെ അര്‍ജന്റീനിയിലെ ഒരു 12 കാരി ആത്മഹത്യ ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നല്‍കുന്ന കേന്ദ്രത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അര്‍ജന്റീന പൊലിസ്. മൊമോ ചാലഞ്ചിനെതിരെ ജാഗ്രതാ പാലിക്കണമെന്ന് സ്പാനിഷ് പൊലിസ് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍ികിയ്ട്ടുമുണ്ട്.

ചാലഞ്ച് ഉള്ളതാണോ വ്യാജമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തത വന്നിട്ടില്ല. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണിതെന്നും വാദമുണ്ട്. എങ്കിലും, ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ വിദഗ്ധരുടെ നിര്‍ദേശം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.