2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാനൂറിനു മുകളില്‍ കടന്ന് നാലാം ദിനവും രോഗികള്‍: പരിഭ്രാന്തിയെല്ലാം സമ്പര്‍ക്ക രോഗികളെക്കുറിച്ച്

  • ഉറവിടമില്ലാത്ത 18 കേസുകള്‍ ഇന്നു മാത്രം, 144 പേര്‍ക്ക് സമ്പര്‍ക്ക രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് 144 പേര്‍ക്ക്. ഇതില്‍ 18 പേരുടെ രോഗ ഉറവിടത്തെക്കുറിച്ച് യാതൊരു സൂചനയുമില്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

5, ബി.എസ്.ഇ 10, ബി.എസ്.എഫ് 1, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് 77, ഫയര്‍ഫോഴ്‌സ് 4, കെഎസ്ഇ 3. എന്നിവര്‍ക്കും ഗോരം ബാധിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് ആലപ്പുഴയിലാണ് കൂടുതല്‍ പരിഭ്രാന്തി പരന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും പൂന്തുറയിലുമായിരുന്നു കൂടുതല്‍ പ്രശ്‌നങ്ങള്‍ രൂപപെട്ടത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ആലപ്പുഴയില്‍ മാത്രം 119 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജനകീയപ്രതിരോധം രോഗം ചെറുക്കാന്‍ വേണം. ചിലര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ചില മേഖലകളില്‍ മടുപ്പ് വരുന്നുണ്ട്. വോളണ്ടിയര്‍മാരെ അടക്കം പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുണ്ട്. രോഗികളുടെ വര്‍ദ്ധന ഇനിയും കൂടിയാല്‍ വല്ലാതെ പ്രയാസപ്പെടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.