2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

അഫ്ഗാനിസ്ഥാനിലെ ശീഈ പള്ളിയില്‍ സ്‌ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ശീഈ പള്ളിക്കു നേരെയുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഗാര്‍ഡെസ് നഗരത്തിലെ ഖ്വാജ ഹസന്‍ പള്ളിയില്‍ ജുമുഅ നടക്കുന്നതിനിടെയാണ് അക്രമികള്‍ കയറിയത്. റൈഫിളുകളുമായി എത്തിയ സംഘം നിസ്‌കരിക്കാന്‍ വന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും രണ്ടുപേര്‍ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.

ആക്രമണ സമയത്ത് നൂറിലേറെ പേര്‍ പള്ളിയിലുണ്ടായതാണ് വിവരം. 81 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പക്ഷെ, തങ്ങളല്ലെന്ന് താലിബാന്‍ പ്രതികരിച്ചിട്ടുണ്ട്.

ആക്രമണത്തെ പ്രസിഡന്റ് അഷ്‌റഫ് ഗനി അപലപിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.