2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

അഫ്ഗാനില്‍ ബസുകളും എണ്ണ ടാങ്കറും കൂട്ടിയിടിച്ചു; 73 മരണം

ഗസ്‌നി: അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ എണ്ണടാങ്കറും രണ്ട് ബസും കൂട്ടിയിടിച്ച് 73 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. കാബൂളില്‍ നിന്നും കാണ്ഡഹാറിലേക്കുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്.മൂന്ന് വാഹനങ്ങളും കത്തിനശിച്ചു.മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാവാത്ത നിലയില്‍ കത്തികരിഞ്ഞിട്ടുണ്ട്. ബസിലുണ്ടായവരാണ് മരിച്ചവരിലേറെയും. അശ്രദ്ധമായ ഡ്രൈവിങാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.