2018 May 27 Sunday
ഒരു നന്‍മ അറിയിച്ചുകൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെപ്പോലെയാണ്
മുഹമ്മദ് നബി (സ)

അഫ്ഗാന്‍ പാര്‍ലമെന്റിനു സമീപത്ത് ഇരട്ട ചാവേറാക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പാര്‍ലമെന്റിനു തൊട്ടടുത്തുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. താലിബാനാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു.

നഗരത്തിലെ ദാറുല്‍ അമാന്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ആദ്യം ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു. പിന്നാലെ ഒരു കാറും പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍പ്പെട്ട് 23 പേര്‍ കൊല്ലപ്പെട്ടതായും 20 പേര്‍ക്ക് പരുക്കേറ്റതായും മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ സലീം രസോലി പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന വാന്‍ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് താലിബാന്‍ പറഞ്ഞു. 70 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് താലിബാന്‍ പറയുന്നത്.



 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.