2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

‘ ഓഖി’ ക്ക് പിന്നാലെ ‘ ഫാനി’ : കേരളത്തില്‍ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കടല്‍ക്ഷോഭത്തിനു പിന്നാലെ ചുഴലിക്കാറ്റുണ്ടാവുന്ന് സൂചന. ‘ ഫാനി’ ചുഴലിക്കാറ്റുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളത്തിന്റെ തീരങ്ങളില്‍ വസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക് എത്തണമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 29, 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും ഉണ്ടാകും.

ശക്തമായ കാറ്റ് ചുഴലിക്കാറ്റായി രൂപപ്പെടുകയാണെങ്കില്‍ ‘ ഫാനി’ എന്നാവും ഇതിനെ വിളിക്കുക. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.